മൈക്കാവ്:
കേരള സർക്കാർ ക്ഷീരവികസന വകുപ്പ് 2022 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനു നൽകുന്ന Dr വർഗീസ് കുര്യൻ അവാർഡിൽ മൈക്കാവ് ക്ഷീരസംഘത്തിനു രണ്ടാം സ്ഥാനം ലഭിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീരസംഘ൦ സെക്രട്ടറിക്കു നൽകുന്ന അവാർഡിൽ സംഘ൦ സെക്രട്ടറി  സി ജെ പൗലോസ് എന്നവർക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.കൂടാതെ 2022 വർഷത്തെ നാഷണൽ ഗോപാൽ രത്ന അവാർഡിൽ അഞ്ചാം സ്ഥാനം ലഭിച്ച സംഘത്തെ കേരള സർക്കാർ ക്ഷീരവികസന വകുപ്പും,മിൽമയും ആദരിച്ചു.
കേരളത്തിൽ പ്രവർത്തിക്കുന്ന 3500 ഓളം ക്ഷീരസംഘങ്ങളിൽ നിന്നാണ് മൈക്കാവ് സംഘത്തിനും,സെക്രെട്ടറിക്കും അവാർഡ് ലഭിച്ചത്.സംഘത്തിന്റെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയതിന്റെ ഫലമായാണ് സംഘത്തിനും,സെക്രട്ടറിക്കും അവാർഡ് ലഭിക്കാനിടയായത്.

തൃശൂർ മണ്ണൂത്തിയിൽ വെച്ച് നടന്ന സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2023നോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് ക്ഷീരവികസനവകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി,തൃശൂർ മേയർ എം കെ വർഗീസ് എന്നിവരിൽ നിന്നും  സംഘ൦ ഭാരവാഹികളും,സെക്രട്ടറി സി ജെ പൗലോസും അവാർഡുകൾ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post